അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇസ്രയല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എക്സില്‍ കുറിച്ചു.
ഇതിന് മുന്‍പ് ഒക്ടോബര്‍ 19 നാണ് നെതന്യാഹുവിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ടെല്‍ അവീവിനും തെക്കുളള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും അന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും വീടിന് വന്‍ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറില്‍ ബെന്‍ ഗൂരിയന് വിമാനത്താവളത്തിനു നേരെ ഹൂതി മിസൈല്‍ ആക്രമണം നടന്നിരുന്നു.

Comments: